മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ്; അതൃപ്‌തി അറിയിച്ച് വനം മന്ത്രി

By Team Member, Malabar News
Mullaperiyar oversight committee chairman will not be replaced; Kerala's demand was rejected
Ajwa Travels

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ വനം മന്ത്രിക്കും പാർട്ടിക്കും കടുത്ത അതൃപ്‌തി. മന്ത്രി എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ചു. ഇത് സംബന്ധിച്ച നിലപാട് മന്ത്രി ഇടത് മുന്നണി യോഗത്തിലും അറിയിച്ചേക്കും.

അതേസമയം മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന സംയുക്‌ത പരിശോധനയുടെ തെളിവ് ഇപ്പോൾ പുറത്തു വന്നു. ഇതോടെ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ തീരുമാന പ്രകാരമാണ് പരിശോധന നടന്നതെന്ന് വ്യക്‌തമായി. കഴിഞ്ഞ ജൂൺ 11ആം തീയതിയാണ് കേരള-തമിഴ്‌നാട് വനം ഉദ്യോഗസ്‌ഥർ ബേബി ഡാം പരിസരത്ത് സംയുക്‌ത പരിശോധന നടത്തിയത്.

നിലവിൽ സംഭവം വിവാദമായതോടെ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാനാകുമോയെന്ന് എജിയോട് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. ഉദ്യോഗസ്‌ഥർക്ക് എതിരെയുള്ള നടപടി നിയമോപദേശം തേടിയതിന് ശേഷമായിരിക്കും തീരുമാനിക്കുക.

Read also: വിവാഹാഭ്യർഥന നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE