സംസ്‌ഥാനത്ത് കെഎസ്ആർടിസി വർക്ക്‌ഷോപ്പുകളുടെ എണ്ണം കുറയ്‌ക്കും; ഗതാഗതമന്ത്രി

By Team Member, Malabar News
Minister Antony Raju
Ajwa Travels

 

തിരുവനന്തപുരം: കെഎസ്ആർടിസി വർക്ക്‌ഷോപ്പുകളുടെ എണ്ണം സംസ്‌ഥാനത്ത് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ 93 വർക്ക്‌ഷോപ്പുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇത് 22 ആക്കി കുറയ്‌ക്കാനാണ് തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

കൂടാതെ ഗതാഗത വകുപ്പ് മാത്രമല്ല കെഎസ്ആർടിസി എന്നും, കെഎസ്ആർടിസിയുടെ പേരിൽ ഗതാഗത വകുപ്പിനെ കുറ്റം പറയരുതെന്നും മന്ത്രി സഭയിൽ പ്രതിപക്ഷത്തോട് പറഞ്ഞു. ഒപ്പം തന്നെ എഐ ക്യാമറകൾ സ്‌ഥാപിക്കുന്നത് ജനങ്ങളെ ഉപദ്രവിക്കാനല്ലെന്നും ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും മന്ത്രി വ്യക്‌തമാക്കി.

അതേസമയം കെഎസ്ആർടിസിയിൽ സുശീൽ ഖന്ന റിപ്പോർട് നടപ്പാക്കുമെന്നും, അതല്ലാതെ കെഎസ്ആർടിസിയെ രക്ഷിക്കാൻ മറ്റ് വഴികൾ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. ഇതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: സജി ചെറിയാന് ഭരണഘടനയുടെ മഹത്വം അറിയില്ല; ബുദ്ധിയുള്ളവർ തിരുത്തണം- കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE