കേന്ദ്രം വാഗ്ദാനം ലംഘിക്കുന്നു; ജി എസ് ടി നഷ്ടപരിഹാര നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ധനമന്ത്രി

By Staff Reporter, Malabar News
kerala image_malabar news
Dr. Thomas Isaac
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് സ്വീകാര്യമല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വിവരം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തില്‍ കേന്ദ്രം വാഗ്ദാനം ലംഘിക്കുകയാണെന്നും പ്രായോഗികമല്ലാത്ത കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ രണ്ട് നിര്‍ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുമ്പാകെ വെച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഒന്നാമത്തെ നിര്‍ദേശത്തില്‍ സാധാരണഗതിയില്‍ സംസ്ഥനങ്ങള്‍ക്ക് ഉണ്ടാകുന്ന കുറവ് കേന്ദ്രസര്‍ക്കാര്‍ നികത്തുമെന്നും എന്നാല്‍ കോവിഡ് മൂലമുണ്ടാവുന്ന കുറവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വായ്പയെടുത്ത് നികത്തണമെന്നുമാണ്. രണ്ടാമത്തെ നിര്‍ദേശ പ്രകാരം മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ തന്നെ വായ്പയെടുക്കണമെന്നുമാണ്.

മുഖ്യമന്ത്രിയോടടക്കം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച രണ്ട് നിര്‍ദേശങ്ങളും കേരളത്തിന് സ്വീകാര്യമല്ലെന്ന് ധനമന്ത്രി അറിയിച്ചത്. കൂടാതെ നഷ്ടപരിഹാരം നികത്താനുള്ള വായ്പ കേന്ദ്രം എടുത്ത് നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മന്ത്രി മാദ്ധ്യമങ്ങള്‍ക്ക് മുന്‍പാകെ അറിയിച്ചു. സംസ്ഥാനം വായ്പയെടുക്കുകയാണെങ്കില്‍ 7 മുതല്‍ 8 ശതമാനം വരെ പലിശ നല്‍കേണ്ടിവരും. കൂടാതെ വായ്പക്ക് കേന്ദ്ര അനുമതിയും വേണ്ടിവരും. എന്നാല്‍ കേന്ദ്രത്തിന് റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ടു വായ്പയെടുക്കാന്‍ സാധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കാനാണ് തീരുമാനം. തിങ്കളാഴ്ച മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തുമെന്നും അവരുടെ അഭിപ്രായങ്ങള്‍ ഏകോപ്പിപ്പിച്ച ശേഷം വിഷയം ജി എസ് ടി കൗണ്‍സിലില്‍ ഉന്നയിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE