ഡിസംബർ 24 മുതൽ ‘മിന്നലടിക്കും’; ടൊവിനോ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

By Staff Reporter, Malabar News
minnal murali-release date announced
Ajwa Travels

ടൊവിനോ ആരാധകർക്ക് സന്തോഷ വാർത്ത. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ‘മിന്നൽ മുരളി‘ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഈ സൂപ്പർ ഹീറോ ചിത്രം ഡിസംബർ 24 മുതൽ നെറ്റ്ഫ്ളിക്‌സിൽ സ്‌ട്രീം ചെയ്യും. നെറ്റ്ഫ്ളിക്‌സ് ഇന്ത്യ തന്നെയാണ് തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രഖ്യാപനം നടത്തിയത്.

‘മിന്നല്‍ മുരളി’ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയാണ്. ‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഹിന്ദിയിൽ ‘മിസ്‌റ്റർ മുരളി’യെന്നും തെലുങ്കിൽ ‘മെരുപ്പ് മുരളി’യെന്നും കന്നഡയിൽ ‘മിഞ്ചു മുരളി’യെന്നുമാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

വീക്കെൻഡ് ബ്ളോക്ക്ബസ്‌റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ‘മിന്നൽ മുരളി’ ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാൻ ആണ്.

minnal-murali

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാഡ് റിംബർഗാണ്. ചിത്രത്തിൽ വിഎഫ്എക്‌സും നിർണായകമാണ്. ആൻഡ്രൂ ഡിക്രൂസ് ആണ് വിഎഫ്എക്‌സ് സൂപ്പർവൈസര്‍.

അരുൺ അനിരുദ്ധൻ, ജസ്‌റ്റിൻ മാത്യു എന്നിവർ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിൽ സുപ്രധാന വേഷത്തിലുണ്ട്.

Most Read: ആക്‌സിഡിനും ജാൻവിക്കും കന്നിമാസത്തിൽ താലികെട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE