ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ; ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന്

By News Desk, Malabar News
Kerala congress m
Ajwa Travels

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫ് ധാരണ. മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ ആണ് ഈ സ്‌ഥാനം വഹിച്ചിരുന്നത്. എൽഡിഎഫിലെ ബോർഡ് കോർപറേഷൻ വിഭജനം ഏകദേശം പൂർത്തിയാകുമ്പോൾ മൊത്തം ആറ് സ്‌ഥാനങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ചിരിക്കുന്നത്. സിപിഐ കഴിഞ്ഞ തവണത്തെ അത്ര സ്‌ഥാനങ്ങൾ നിലനിർത്തിയപ്പോൾ ചെറുകക്ഷികൾക്കാണ് നഷ്‌ടം ഉണ്ടായത്.

സർക്കർ അധികാരത്തിലെത്തി ആറ് മാസമാകുമ്പോഴാണ് ഇപ്പോൾ എൽഡിഎഫിലെ ബോർഡ് കോർപറേഷൻ വിഭജനം പൂർത്തിയായിരിക്കുന്നത്. പുതുതായി വന്ന കക്ഷികൾക്ക് നൽകുന്ന സ്‌ഥാനമാനങ്ങളെ പറ്റി നിലനിന്നിരുന്ന ഭിന്നതകളാണ് ബോർഡ് കോർപറേഷൻ വിഭജനം ഇത്രയും വൈകിപ്പിച്ചത്. പുതുതായി മുന്നണിയിലേക്ക് വന്ന പ്രധാന കക്ഷികളായ കേരളാ കോൺഗ്രസ് എം 15 സീറ്റുകളാണ് ചോദിച്ചത്. ആറ് ചെയർമാൻ സ്‌ഥാനങ്ങൾ നൽകാമെന്നുള്ള ധാരണയിലാണ് ഇപ്പോൾ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.

മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്‌ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാനുള്ള നടപടി രാഷ്‌ട്രീയ നയം മാറ്റം കൂടിയാണ്. ഇതോടൊപ്പം കഴിഞ്ഞ തവണ ജനതാദൾ എസ്‌ കൈവശം വെച്ചിരുന്ന കേരളാ വനം വികസന കോർപറേഷനും കേരളാ കോൺഗ്രസ് എമ്മിന് ലഭിക്കും. സിപിഐ കഴിഞ്ഞ തവണത്തെ പോലെ തന്നെ 17 സ്‌ഥാനങ്ങൾ നിലനിർത്തി. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം അടുത്ത ആഴ്‌ച നടക്കുന്ന യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

Also Read: കാരായി രാജനും ചന്ദ്രശേഖരനും തിരികെയെത്തുന്നു; കണ്ണൂരിൽ സിപിഎം സ്വീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE