കാണാതായ വീട്ടമ്മ കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

By News Desk, Malabar News
Dead body found Alappuzha
Representational Image

കോയമ്പത്തൂർ: കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ വീട്ടമ്മയെ കോയമ്പത്തൂർ ഗാന്ധിപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന മുസ്‌തഫ എന്നയാൾ കൈ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ ചികിൽസയിലാണ്.

ഞായറാഴ്‌ച ഉച്ചയോടെയാണ് രണ്ടുപേരെയും ഹോട്ടൽ മുറിയില്‍ കണ്ടത്. ജൂലൈ 19 മുതലാണ് പൊക്കുന്ന് മേലെ പെരിങ്ങാട്ട് ബിന്ദുവിനെ (45) കാണാതായതായി പന്തീരാങ്കാവ് പോലീസിന് പരാതി ലഭിക്കുന്നത്. ബിന്ദുവിന്റെ ഫോണില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് ബിന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പന്തീരാങ്കാവ് പോലീസിന് വിവരം ലഭിക്കുന്നത്.

ജൂലായ് 26നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജിവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കും. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബിന്ദുവിന്റെ ബന്ധുക്കളും പന്തീരാങ്കാവ് പോലീസും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അതിനുശേഷം മാത്രമേ അറിയാനാകൂവെന്ന് പന്തീരാങ്കാവ് എസ്‌ഐ ടിവി ധനഞ്‌ജയദാസ് പറഞ്ഞു. പൊക്കുന്നില്‍ വീടുപണി നടക്കുന്നതിനാല്‍ ബിന്ദുവും കുടുംബവും കൈമ്പാലത്തിനടുത്താണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്. ബാലുശ്ശേരി സ്വദേശിയായ മുസ്‌തഫ കാക്കൂരിൽ വാടകക്ക് താമസിക്കുകയാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Also Read: പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE