ഏറ്റുമാനൂരിൽ നിന്ന് കാണാതായ വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൻ കണ്ടെത്തി

ഏറ്റുമാനൂർ ജനറൽ സ്‌റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാംവർഷം എൻജിനിയറിങ് വിദ്യാർഥി സുഹൈൽ നൗഷാദിന്റെ മൃതദേഹമാണ് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് രാവിലെ കണ്ടെത്തിയത്.

By Senior Reporter, Malabar News
suhail naushad
Ajwa Travels

കോട്ടയം: ഏറ്റുമാനൂരിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം മീനച്ചിലാറ്റിൻ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്‌റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ ഒന്നാംവർഷം എൻജിനിയറിങ് വിദ്യാർഥി സുഹൈൽ നൗഷാദിന്റെ (18) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടലിലാണ് മൃതദേഹം പൊങ്ങിയത്. സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്‌ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളേജ് ബസിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

വിദ്യാർഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു.

ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പോലീസ് സ്‌ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE