‘മിഷൻ സി’ ഒടിടിയിൽ തന്നെ; തീരുമാനം വേദനയോടെ -വിനോദ് ഗുരുവായൂർ

By Desk Reporter, Malabar News
Mission C Malayalam Movie
Ajwa Travels

തിയേറ്റർ റിലീസിന് ആവശ്യമായ സാങ്കേതിക നിലവാരം ഉറപ്പുവരുത്തി നിർമിച്ച മിഷൻ സി യും മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനയിച്ചതായി സംവിധായകൻ വിനോദ് ഗുരുവായൂർ വ്യക്‌തമാക്കി.

യുവതാരം അപ്പാനി ശരത് നായകനായി അഭിനയിക്കുന്നമിഷന്‍ സി എന്ന ചിത്രം പ്രേക്ഷകർ തിയേറ്ററിൽ കാണാൻ ആഗ്രഹിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ സിനിമയുടേതായി പുറത്തിറങ്ങിയ ഒരുമിനിറ്റും 17 സെക്കൻഡുമുള്ള ട്രെയ്‌ലർ കണ്ട മുഴുവൻ ആസ്വാദകരും തിയേറ്റർ റിലീസ് ആവശ്യപ്പെട്ട സിനിമകൂടിയാണ് മിഷൻ സി‘. കാരണം, അതിസാഹസിക രംഗങ്ങൾ കൊണ്ടും ക്യാമറാ മികവുകൊണ്ടും ലൊക്കേഷൻ സവിശേഷതകൊണ്ടും തിയേറ്ററിൽ കാഴ്‌ചയുടെ വിസ്‌മയം തീർക്കാൻ സാധിക്കുമെന്ന് ഉറപ്പുതരുന്നതാണ് ‘മിഷൻ സി‘ ട്രെയിലർ.

ഏറെ വേദനയോടെയാണങ്കിലും സംവിധായകൻ വിനോദ് ഗുരുവായൂർ തന്റെ സാമൂഹിക മാദ്ധ്യമ പേജിൽ കുറിച്ചു മിഷൻ സി തിയേറ്റർ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു. ഈ പ്രതിസന്ധി സമയത്തുള്ള കാത്തിരിപ്പു എത്ര നാളെന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് ഞങ്ങളും ഒടിടിയിലേക്ക് മാറുകയാണ്. സെൻസർ വർക്കുകൾ പുരോഗമിക്കുന്നു. റിലീസ് തീയതി ഉടനെ അറിയിക്കുന്നതാണ്. എല്ലാവരുടെയും സപ്പോർട്ട് വേണം“.

ഒരുമണിക്കൂറും മുപ്പതുമിനിറ്റും ദൈർഘ്യമുള്ള സിനിമ പൂർണമായും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഒരുക്കിയിട്ടുള്ളതെന്ന് വിനോദ് ഗുരുവായൂർ നേരെത്തെ പറഞ്ഞിരുന്നു. അപ്പാനി നായക വേഷത്തിലെത്തുന്ന സിനിമയിൽ മീനാക്ഷി ദിനേശാണ് നായികാ വേഷം ചെയ്യുന്നത്

കൈലാഷ് സിനിമയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മേജര്‍ രവി, ജയകൃഷ്‌ണൻ, ബാലാജിശർമ്മ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. വിനോദിന്റെ മികച്ച ത്രില്ലർ ക്രാഫ്റ്റിങ് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ട്രെയ്‌ലറിൽ ഡയറക്‌ടർ ഓഫ് ഫോട്ടോഗ്രാഫി നിർവഹിക്കുന്ന (ഛായാഗ്രഹണം) സുശാന്ത് ശ്രീനിയുടെ പരിശ്രമവും വ്യക്‌തമാണ്‌. ട്രെയ്‌ലർ കാണാത്തവർക്ക് ഇവിടെ കാണാം:

Related News: ‘മിഷൻ സി’യുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഇവിടെ വായിക്കാം: മിഷൻ സി അപ്‌ഡേറ്റ്‌സ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE