മാതൃകയായി എംഎല്‍എ; ജാതി വ്യവസ്‌ഥയെ മാറ്റി നിര്‍ത്തി പ്രഭു വിവാഹിതനായി

By Staff Reporter, Malabar News
malabarnews-mala-prabhu
Soundarya And Prabhu, Image Courtesy : News18
Ajwa Travels

ചെന്നൈ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാമൂഹിക വെല്ലുവിളി ഉയര്‍ത്തുന്ന ജാതിവ്യവസ്‌ഥയെ മാറ്റി നിര്‍ത്തി വിവാഹിതനായ എംഎല്‍എ മാതൃകയാകുന്നു. തമിഴ്‌നാട്ടിലെ കല്ലുകുറിച്ചി മണ്ഡലത്തിലെ എംഎല്‍എയായ എ. പ്രഭുവാണ് പെണ്‍വീട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിട്ട എതിര്‍പ്പുകള്‍ വകവെക്കാതെ പ്രണയിനിയെ സ്വന്തമാക്കിയത്.

36 കാരനായ പ്രഭു ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്‌തിയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവാഹത്തിനു തടസ്സം നില്‍ക്കുകയായിരുന്നു. ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ള എസ്. സൗന്ദര്യ എന്ന പെണ്‍കുട്ടിയെ ആണ് അദ്ദേഹം വിവാഹം ചെയ്‌തത്.

സൗന്ദര്യയുടെ പിതാവ് മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി സ്വന്തം ഇഷ്‌ടപ്രകാരം ഇറങ്ങി വന്നതാണെന്ന് എഐഡിഎംകെ എംഎല്‍എ ആയ പ്രഭു പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ സമ്മതം പല വട്ടം തേടിയെങ്കിലും അദ്ദേഹം വഴങ്ങാന്‍ തയ്യാറായില്ലെന്നും പ്രഭു ചൂണ്ടികാണിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. പ്രഭുവിന്റെ കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ജാതി മാറിയുള്ള വിവാഹങ്ങള്‍ പലപ്പോഴും കുറ്റകൃത്യങ്ങളിലേക്കും ദുരഭിമാന കൊലപാതകങ്ങളിലേക്കും നയിക്കുന്ന അവസ്‌ഥ തമിഴ്‌നാട്ടില്‍ ഇപ്പോഴുമുണ്ട്. നിരന്തരം ഇത്തരം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്‌ഥാനത്ത് ഒരു യുവ എംഎല്‍എ തന്നെ നേരിട്ട് ഇറങ്ങിയത് മാതൃകയാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.

Read Also: അണ്‍ലോക്ക് 5; സ്‌കൂളുകള്‍ തുറക്കാം നിര്‍ദേശങ്ങള്‍ പാലിച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE