കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനെതിരെ എം.എല്‍.എ രംഗത്ത്

By News Desk, Malabar News
MalabarNews_na nellikkunnu
N.A Nellikkunnu, MLA
Ajwa Travels

കാസര്‍കോട്: ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിന് എതിരെ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ്- 19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു മാത്രമായി ആശുപത്രി മാറുമ്പോള്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകും. ഇത് കണക്കിലെടുക്കണം എന്നാണ് എം.എല്‍.എ കത്തില്‍ ആവശ്യപ്പെടുന്നത്.

കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിയും പീഡിയാട്രിക്കും മാറ്റി കോവിഡ് ആശുപത്രി ആക്കിയതായിരുന്നു. ആ സമയത്ത് സാധാരണക്കാരായ ജനങ്ങള്‍ അനുഭവിച്ച ദുരിതം താങ്ങാവുന്നതില്‍ ഏറെയായിരുന്നു. ആ സ്ഥിതിയില്‍ ഇന്നും വലിയ മാറ്റം വന്നിട്ടില്ല. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ പാവപ്പെട്ട ജനങ്ങളുടെ ഏക ആശ്രയമാണ് കാസര്‍കോട് ജനറല്‍ ആശുപത്രി. മാസം 300 ലധികം പ്രസവം ഇവിടെ നടക്കുന്നു. ദിവസം 500 ലധികം ഒ.പിയുണ്ട്. ഈ കാര്യങ്ങളാണ് എം.എല്‍.എ. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നല്‍കിയ കത്തില്‍ ചൂണ്ടികാണിക്കുന്നത്.

ടാറ്റാ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്ന് ലഭിച്ച 60 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച 550 ബെഡുള്ള കോവിഡ് ആശുപത്രിയുടെ താക്കോല്‍ ഈ മാസം ഒമ്പതിനാണ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. ഇത്രയും സംവിധാനങ്ങള്‍ ജില്ലയില്‍ ഉള്ള സാഹചര്യത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കത്തില്‍ എം.എല്‍.എ ആവശ്യപ്പെടുന്നത്.

Read Also: കോവിഡ് രൂക്ഷമായിട്ടും ജീവനക്കാരില്ല; കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE