ഡെൽഹിയിൽ ബൈക്ക് യാത്രികർക്ക് നേരെ ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

By Trainee Reporter, Malabar News
Representational image

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത്‌ ബൈക്ക് യാത്രികർക്ക് നേരെ ആൾക്കൂട്ട മർദ്ദനം. ഡെൽഹി വിമാനത്താവളത്തിന് സമീപമുള്ള പാലം മേഖലയിൽ നടന്ന ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജൂൺ 18ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്നാണ് ക്രൂരമായ മർദ്ദനം അരങ്ങേറിയത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന 2 യുവാക്കളെയും അക്രമികൾ തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. ഒരു യുവാവിനെ മുഖത്തും ദണ്ഡ് ഉപയോഗിച്ച് തലയിലും പലതവണ മർദ്ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. മർദ്ദിച്ചവർക്ക് എതിരെ കൊലപാതകശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തണമെന്ന് മർദ്ദനമേറ്റ യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു.

Read also: ഇന്ധനവില കുതിക്കുന്നു; രാജസ്‌ഥാനിൽ 110 കടന്ന് പെട്രോൾ വില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE