മോദി സർക്കാർ പരാജയം; കടന്നാക്രമിച്ച് സുബ്രഹ്‌മണ്യൻ സ്വാമി

By Desk Reporter, Malabar News
Modi government fails; Subramanian Swamy attacked

ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. വിവിധ മേഖലകളിലെ മോദി സർക്കാരിന്റെ പ്രകടനം വ്യക്‌തമാക്കുന്ന ‘റിപ്പോർട് കാർഡ്’ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം.

“മോദി സർക്കാരിന്റെ റിപ്പോർട്ട് കാർഡ്:
സാമ്പത്തിക രംഗം- പരാജയം
അതിർത്തി സുരക്ഷ- പരാജയം
വിദേശനയം- അഫ്‌ഗാനിസ്‌ഥാനിലെ തോൽവി
ദേശീയ സുരക്ഷ -പെഗാസസ് എൻഎസ്ഒ
ആഭ്യന്തര സുരക്ഷ- കശ്‌മീരിലെ അന്ധകാരം
ആരാണ് ഉത്തരവാദി?- സുബ്രഹ്‌മണ്യൻ സ്വാമി,”- എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പല വിഷയങ്ങളിലും, കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരെ വിമർശനമുന്നയിച്ച് സുബ്രഹ്‌മണ്യൻ സ്വാമി രംഗത്ത് വരാറുണ്ട്. പല വിഷയങ്ങളിലും മോദിയുമായി തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്‌തമാക്കിയ സുബ്രഹ്‌മണ്യൻ സ്വാമി, മോദി ആരാധകരെ ABs and GBs (അന്ധഭക്‌തരും ഗന്ധഭക്‌തരും) എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഇന്നലെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത് രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വിവിധ പാർട്ടികളിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തി തൃണമൂൽ കോൺഗ്രസ് ദേശീയ സാന്നിധ്യം ശക്‌തമാക്കുന്ന സാഹചര്യത്തിൽ സുബ്രഹ്‌മണ്യൻ സ്വാമിയും തൃണമൂലിൽ ചേരുമെന്ന അഭ്യൂഹം ശക്‌തമായി.

എന്നാൽ, ബംഗാളിൽ ഹിന്ദുക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ മമതയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് അവരെ കണ്ടത് എന്നായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമി അവകാശപ്പെട്ടത്. ബംഗാളിലെ പ്രശ്‌നങ്ങൾ നോക്കാൻ കേന്ദ്രസർക്കാരിൽ ഒരു ആഭ്യന്തരമന്ത്രി ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.

Most Read:  ത്രിപുര തിരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE