മോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയൻ കുന്നത്തും

By Desk Reporter, Malabar News
Variyan Kunnathu Kunjahammed Haji_2020 Sep 04
Ajwa Travels

ന്യൂ ഡെൽഹി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ സംഘപരിവാർ സംഘടനകളും ബിജെപിയും വ്യാപക പ്രചാരണം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടിക ശ്രദ്ധേയമാകുന്നു. മോദി പുറത്തിറക്കിയ ‘ഡിക്ഷണറി ഓഫ് മാർട്ടയേഴ്‌സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ’ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ഈ പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ പ്രധാനിയായിരുന്ന ആലിമുസ്‌ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാറിലെ ചക്കിപ്പറമ്പൻ കുടുംബത്തിൽ മൊയ്തീൻ കുട്ടി ഹാജിയുടേയും, കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മയുടേയും മകനായി 1870 ലാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ അതി ക്രൂരമായ പ്രതികാര നടപടികൾക്ക് അദ്ദേഹം വിധേയനായി. അദ്ദേഹവും കുടുംബവും മക്കയിലേക്ക് നാടുകടത്തപ്പെട്ടു. വൈകാതെ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഖിലാഫത്ത് സമരങ്ങൾക്ക് മലബാറിൽ തുടക്കമിട്ടു. ഏറനാട് നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1922 ജനുവരിയിൽ കല്ലാമൂലയിൽ വച്ച് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് അദ്ദഹത്തെ വെടിവെച്ചു വീഴ് ത്തി’- എന്നിങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലി മുസ്‌ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘വാരിയൻകുന്നൻ’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തിൽ വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു. സംഘപരിവാർ സംഘടനകളും ബിജെപിയുമാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നത്. മലബാർ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ഇവരുടെ വാദം. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കുമെതിരെ വ്യാപക സൈബർ ആക്രമണവും നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE