കുട്ടികളോട് കൂട്ടുകൂടാന്‍ ‘ഫസ്റ്റ്‌ബെല്‍’ ക്ലാസുകളിലേക്ക് മോഹന്‍ലാലും

By Desk Reporter, Malabar News
Malabar News_Mohanlal FirstBell
Mohanlal@NewLook
Ajwa Travels

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പ്രിയനടന്‍ മോഹന്‍ലാലും. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നില്‍ എത്തുന്നത്.

ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേക്ക് തന്റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ’ എന്ന ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എന്നിവയാണ് ‘പ്രൊജക്ട് ടൈഗര്‍’ എന്ന പാഠഭാഗത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.

സത്യജിത്ത് റേയുടെ ‘പ്രൊജക്റ്റ് ടൈഗര്‍’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ കുട്ടികള്‍ക്കരികില്‍ എത്തുക. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ‘പ്രൊജക്റ്റ് ടൈഗറില്‍’ മോഹന്‍ലാല്‍ കുട്ടികള്‍ക്ക് മുന്നില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു. മൂന്ന് എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഇതിലൂടെ തന്റെ അഭിനയ ജീവിതത്തില്‍ മൃഗങ്ങളുമൊത്തുള്ള അഭിനയം എങ്ങനെയായിരുന്നു എന്നും ഇന്ത്യന്‍ സിനിമകളില്‍ മൃഗങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കും.

ഇന്ന് ഉച്ചക്ക് 12 ന് ആണ് ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം. ബിഗ്സ്‌ക്രീനിലെ മിന്നും താരം ശബ്ദത്തിലൂടെ അരികിലെത്തുന്നതിന്റെ ആഹ്‌ളാദവുമായി ഏറെ പ്രതീക്ഷയോടെയാണ് കുട്ടികള്‍ സംപ്രേഷണത്തിനായി കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE