ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ ‘മലൈക്കോട്ടൈ വാലിബന്‍’ (‘Malaikottai Vaaliban) തിയേറ്ററിലേക്ക്. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ലോകവ്യപകമായി 2023 ജനുവരി 25ന് റിലീസ് ചെയ്യും.
പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകൾ കൊണ്ടും ആസ്വാദകരെ അക്ഷമരായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് ‘മലൈക്കോട്ടൈ വാലിബൻ’. മോഹൻലാലിന്റെ ഇന്നേവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രത്തിന്റെ ക്യാരക്റ്റർ പോസ്‌റ്ററാണ് ഇപ്പോൾ സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയിരിക്കുന്നത്.

കഥയേക്കുറിച്ചോ താരങ്ങളുടെ ലുക്കിനേക്കുറിച്ചോ വലിയ സൂചനകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ പുറത്തുവിട്ട ഓരോ പോസ്‌റ്ററും ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലുള്ളതാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ ഒരു ഗുസ്‌തിക്കാരന്റെ വേഷത്തിലാകും മോഹൻലാൽ എത്തുക എന്നാണ് അഭ്യൂഹങ്ങൾ.
2022 ഒക്‌ടോബർ 25ന്, മുൻ മന്ത്രി ഷിബു ബേബി ജോൺ പുതുതായി ആരംഭിച്ച പ്രൊഡക്ഷൻ ഹൗസായ ജോൺ & മേരി ക്രിയേറ്റീവ് സുപ്രധാന നിർമാണ പങ്കാളിയാകുന്ന ചിത്രത്തിന്, പിഎസ് റഫീഖാണ് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്‌ഠൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് പ്രശാന്ത് പിള്ളയാണ്. പിആർഒ പ്രതീഷ് ശേഖർ.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ ഒരു പീരിയഡ് ഡ്രാമ ഗണത്തിൽപ്പെടുന്ന സിനിമയായിരിക്കും. ലിജോയുടെ മുൻ ചിത്രങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സാങ്കേതിക സംഘവും ഒന്നിക്കുന്ന ചിത്രത്തിൽ ടിനു പാപ്പച്ചനാണ് അസോസിയേറ്റ് ഡയറക്‌ടർ. രാജസ്‌ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ലൊക്കേഷനുകളിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!