കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോന്‍സൺ മാവുങ്കലിന്റെ മാനേജര്‍ ജിഷ്‌ണുവിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10ന് ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം.
തന്റെ കൈവശമുള്ള പെന്‍ഡ്രൈവുകള്‍ നശിപ്പിക്കാന്‍ ജിഷ്‌ണുവിനെ ആയിരുന്നു മോന്‍സൺ ചുമതലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പെന്‍ഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്‌ണുവിനോട് മോന്‍സൺ ആവശ്യപ്പെട്ടത്. സുപ്രധാന തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യല്‍.
അതേസമയം പോക്‌സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്‌ണു അന്വേഷണം നേരിടുന്നുണ്ട്. മോൻസൺ മാവുങ്കലിന്റെ പീഡനത്തിന് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് ജിഷ്‌ണു നേരത്തെ മൊഴി നൽകിയിരുന്നു. മോൻസൺ പറഞ്ഞതനുസരിച്ചാണ് പോക്‌സോ കേസിലെ ഇരയുടെ വീട്ടിൽ പോയതെന്നും ജിഷ്‌ണു വെളിപ്പെടുത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മോന്‍സന്റെ സഹായി ജോഷിയെ ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു. മോന്‍സന്റെ അറസ്‌റ്റിനായി ഉടന്‍ തന്നെ കോടതിയില്‍ അപേക്ഷ നല്‍കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
Most Read: മയക്കുമരുന്ന് കേസ്; എൻസിബിക്ക് എതിരായ വെളിപ്പെടുത്തൽ വിജിലൻസ് അന്വേഷിക്കും