രാജ്യത്ത് ഇത്തവണ സാധാരണ കാലവർഷം; കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത

By Trainee Reporter, Malabar News
MalabarNews_Rain
Representation Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഈ വർഷം തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ (ഇടവപ്പാതി) സാധാരണ മഴയായിരിക്കും ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ ആദ്യഘട്ട മൺസൂൺ പ്രവചനത്തിൽ വ്യക്‌തമാക്കുന്നത്‌.

ഇന്ത്യയിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ശരാശരി മഴ ദീർഘകാല ശരാശരിയുടെ 98 ശതമാനം ആയിരിക്കും എന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ ആദ്യഘട്ട ദീർഘകാല പ്രവചനം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ശരാശരി മൺസൂൺ മഴ 88 സെമീ ആണ്.

ഇത്തവണ കാലവർഷം സാധാരണ നിലയിലാകാൻ 40 ശതമാനം സാധ്യതയാണുള്ളത്. സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 16 ശതമാനമാണ്. സാധാരണയിൽ കുറവ് മഴ ലഭിക്കാനുള്ള സാധ്യത 25 ശതമാനവും ആണെന്ന് പ്രവചനത്തിൽ സൂചിപ്പിക്കുന്നു.

Read also: ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്‌ഥാനാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE