മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ

By Team Member, Malabar News
More Relaxations in Mask Using In Qatar
Ajwa Travels

ദോഹ: മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. ആശുപത്രികളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഒഴികെ മാസ്‌ക് നിർബന്ധമല്ലെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ശനിയാഴ്‌ച മുതലാണ് ഈ ഇളവ് പ്രാബല്യത്തിൽ വരിക.

അതായത് ഈ മാസം 21 മുതൽ ആശുപത്രികളിലും ദോഹ മെട്രോ, കർവ ബസ് തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളിലും മാത്രം മാസ്‌ക് ധരിച്ചാൽ മതി. കൂടാതെ അടഞ്ഞ പൊതുസ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന, ഉപഭോക്‌താക്കളുമായി സമ്പർക്കം പുലർത്തേണ്ടി വരുന്ന ജീവനക്കാർ ജോലി സമയങ്ങളിൽ മാസ്‌ക് ധരിക്കണം. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ സംബന്ധിച്ച സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മെന്റിന്റെ റിപ്പോർട് വിലയിരുത്തിയ ശേഷമാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചത്.

Read also: തീപിടുത്തം; ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കൾക്ക് കേന്ദ്രത്തിന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE