ഇന്ന് മുതൽ മാസ്‌ക് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ

By Team Member, Malabar News
More Relaxations Including Mask In Qatar From Today

ദോഹ: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. മാസ്‌ക് ഉൾപ്പടെ ഉള്ള നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ ഉണ്ടാകും. ഇന്ന് മുതൽ അടച്ചിട്ടതും, തുറന്നതുമായ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. എന്നാൽ ആശുപത്രികൾ, ദോഹ മെട്രോ, കർവ ബസ് എന്നിവിടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.

കൂടാതെ അടച്ചിട്ട പൊതുസ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉപഭോക്‌താക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ക്യാഷർമാർ, റിസപ്ഷനിസ്‌റ്റുമാർ, സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ള കസ്‌റ്റമർ സർവീസ് വിഭാഗം ജീവനക്കാർ എന്നിവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. അതേസമയം തന്നെ ഇന്നു മുതൽ അടഞ്ഞ പൊതുസ്‌ഥലങ്ങളിൽ പ്രവേശനത്തിന് കോവിഡ് വാക്‌സിനേഷൻ അല്ലെങ്കിൽ ഇമ്യൂൺ സ്‌റ്റാറ്റസ് ആവശ്യമില്ല.

ഒപ്പം തന്നെ വാക്‌സിനെടുക്കാത്തവർക്ക് പൊതുകേന്ദ്രങ്ങളിൽ പ്രവേശനത്തിന് റാപ്പിഡ് ആന്റിജൻ പരിശോധനയും ആവശ്യമില്ല. രാജ്യത്തെ കർശന നിയന്ത്രണങ്ങളിൽ നിന്നും ജനജീവിതം കൂടുതൽ സ്വതന്ത്രമാക്കി കൊണ്ടുള്ളതാണ് പുതിയ ഇളവുകൾ.

Read also: എൻഡോസൾഫാൻ ഇരകൾക്കുള്ള നഷ്‌ടപരിഹാര വിതരണം ജൂണിൽ; അപേക്ഷ നൽകാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE