സംസ്‌ഥാനത്ത്‌ എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു

By Trainee Reporter, Malabar News
HP pumps in the state have been shut down
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ എച്ച്പിയുടെ 200ലധികം പമ്പുകളുടെ പ്രവർത്തനം നിർത്തിവെച്ചു. ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് കീഴിലെ പമ്പുകളിൽ ഇന്ധനം കിട്ടാതായതോടെയാണ് പ്രവർത്തനം നിർത്തിവെച്ചത്. സ്വകാര്യ ഏജൻസിയായ ‘നയാര’ എനർജി ലിമിറ്റഡിന്റെ പമ്പുകളിൽ ഭൂരിഭാഗവും ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.

മുൻകൂർ പണം അടച്ചിട്ടും കമ്പനി ആവശ്യത്തിന് ഇന്ധനം എത്തിക്കുന്നില്ലെന്നാണ് എച്ച്പി പമ്പകളുടെ പരാതി. പണം അടച്ചു ദിവസങ്ങൾ കാത്തിരുന്നാൽ ആവശ്യത്തിന്റെ പകുതി മാത്രം ഇന്ധനമാണ് പമ്പുകളിൽ എത്തുന്നത്. ഇതേ തുടർന്ന് ഗ്രാമീണ മേഖലകളിൽ അടക്കം പമ്പുകൾ അടച്ചിടേണ്ട അവസ്‌ഥയിലാണെന്ന് ഉടമകൾ പറയുന്നു.

പ്രതിദിനം ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ കോടികളുടെ ലാഭം ഉണ്ടാക്കാനായി കമ്പനി ഇന്ധനം പൂഴ്‌ത്തി വെക്കുന്നുവെന്നാണ് ആരോപണം. വിപണിയിൽ പ്രാതിനിധ്യം ശക്‌തമാക്കാനായി പമ്പുകൾക്ക് നൽകിയിരുന്ന ക്രഡിറ്റ് സൗകര്യവും എച്ച്പി നിർത്തിയതോടെ ഉടമകൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇപ്പോഴത്തേത് താൽക്കാലിക പ്രതിസന്ധി മാത്രമാണെന്നും ഉടൻ പരിഹരിക്കുമെന്നാണ് എച്ച്പി അധികൃതരുടെ വിശദീകരണം.

Most Read: തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE