ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടി; ചൈനയിലെ 14കാരന്‍

By News Desk, Malabar News
MalabarNews_tallest teenager inthe world
Ren Keyu
Ajwa Travels

ലോകത്തിലെ ഏറ്റവും നീളം കൂടിയ ആണ്‍കുട്ടിയായി ഈ ഒക്‌ടോബറില്‍ ഗിന്നസ് ബുക്ക് തിരഞ്ഞെടുത്തത് ചൈനയില്‍ നിന്നുള്ള 14 കാരൻ റെൻ കെയു‌നെയാണ്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായ റെന്‍ കേയുന്റെ നീളം എത്രയാണെന്ന് അറിയേണ്ടേ, 221.03 സെന്റീമീറ്റര്‍.

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനിലെ ലേഷന്‍ നഗരത്തിലാണ് റെന്‍ കേയുന്റെ താമസം. 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളില്‍ ഏറ്റവും ഉയരം കൂടിയ ആണ്‍കുട്ടി എന്ന റെക്കോര്‍ഡാണ് റെന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഉയരക്കൂടുതല്‍ കാരണം സ്‌കൂളില്‍ പ്രത്യേക ഇരിപ്പിടം റെനിന് തയാറാക്കിയിട്ടുണ്ട്. ആദ്യമൊക്കെ അദ്ധ്യാപകനാണെന്ന് തെറ്റുധരിച്ച് മറ്റ് കുട്ടികള്‍ പെരുമാറിയിട്ടുണ്ടെന്ന് റെന്‍ പറയുന്നു. ഇനിയും നീളം കൂടിയാല്‍ ലോകത്തിലെ തന്നെ നീളം കൂടിയ മനുഷ്യന്‍ എന്ന റെക്കോര്‍ഡിലേക്ക് റെന്‍ കേയുന് എത്തിചേരുവാന്‍ കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യൻ 251 സെന്റീമീറ്ററുള്ള തുർക്കിക്കാരനാണ്.

Entertainment News: പൊളിറ്റിക്കല്‍ ത്രില്ലറുമായി ചിമ്പു; ‘മാനാട്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ 21ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE