മക്കൾക്ക് വിഷം നൽകി മാതാവ് ആത്‍മഹത്യ ചെയ്‌തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്‌ഥയിൽ

By Desk Reporter, Malabar News
Suicide in Thiruvananthapuram
Representational Image
Ajwa Travels

തിരുവനന്തപുരം: വെഞ്ഞാറമൂട് മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും വയസുള്ള കുട്ടികളെ ഗുരുതരാവസ്‌ഥയിൽ തിരുവനന്തപുരം എസ്എടിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജ ശീതളപാനീയത്തിൽ കുട്ടികള്‍ക്ക് എലിവിഷം കലർത്തി നൽകുകയായിരുന്നു. ഇന്നലെ വൈകുന്നേരം അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ചികിൽസിച്ച ഡോക്‌ടറോടാണ് കുട്ടികള്‍ക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുന്നത്. ഉടൻ ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് ശ്രീജ മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു. ഭർത്താവ് ബിജു പൂനയിൽ ജോലി ചെയ്യുകയാണ്.

Most Read:  ‘നിങ്ങൾ കുറ്റവാളിയെ സംരക്ഷിക്കുന്നു’; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE