മക്കളുടെ ചികിത്സക്ക് പണമില്ല; കിടപ്പാടമില്ല; വഴിയരികില്‍ അവയവങ്ങള്‍ വില്‍പനക്ക് വെച്ച് ഒരമ്മ

By News Desk, Malabar News
mother conduct strike and offers to sell organs
അവയവ വിൽപനയുടെ ബോർഡുമായി ശാന്തി
Ajwa Travels

കൊച്ചി: മക്കളുടെ ചികിത്സക്ക് പണമോ തല ചായ്ക്കാന്‍ ഒരിടമോ ഇല്ലാതെ വന്നപ്പോള്‍ ശാന്തി എന്ന വീട്ടമ്മ കണ്ടെത്തിയ വഴിയാണ് അവയവ വില്‍പന. മക്കളുടെ വിവിധ ശസ്ത്രക്രിയകള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ വാരാപ്പുഴയിലെ വാടകവീട് ഇവര്‍ക്ക് ഒഴിയേണ്ടി വന്നു. ഇതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡില്‍ കുടില്‍ കെട്ടി പ്രതിഷേധിക്കുകയാണ് ശാന്തിയും മൂന്ന് മക്കളും.

വലിയ സാമ്പത്തിക ബാധ്യതകളില്‍ നിന്ന് കര കയറാന്‍ മറ്റ് വഴികളില്ലാതെ വന്നപ്പോഴാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. ശാന്തിയുടെ മൂത്ത മകന് തലയിലും രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. വഴിയോരത്ത് വെച്ച ബോര്‍ഡില്‍ ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവര്‍ വില്‍പനക്ക് വെച്ചത്. ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആണെന്നും കടബാധ്യതയും മക്കളുടെ ചികിത്സാ ചെലവിനും വഴിയില്ലെന്നും ബോര്‍ഡില്‍ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെടേണ്ട നമ്പറും ബോര്‍ഡില്‍ എഴുതിയിരുന്നു.

തുടര്‍ന്ന് പോലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി ഇവരെ മുളവുകാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുട്ടികളുടെ ചികിത്സക്കും സുരക്ഷിതമായി താമസിക്കാന്‍ ഇവര്‍ക്ക് ഒരിടം ഒരുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE