യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; സംസ്‌ഥാനത്ത് ഇന്ന് ദുഃഖാചരണം

By Team Member, Malabar News
Mourning In Kerala In The Death Of UAE President Death

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ആദരസൂചകമായി ദുഃഖാചരണം ആചരിക്കും. സ്‌ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്‌ഥാപനങ്ങളിലും പതാക പകുതി താഴ്‌ത്തിക്കെട്ടുമെന്നും, ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സ്‌റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ വ്യക്‌തമാക്കി.

യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. യുഎഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് ഇന്നലെ മരണവാർത്ത പുറത്തു വിട്ടത്. അബുദാബി ഭരണാധികാരി കൂടിയായ അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടാണ്.

2004 നവംബർ 3ആം തീയതിയാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡണ്ടായി അധികാരമേറ്റത്. തുടർന്ന് 18 വർഷമായി യുഎഇയുടെ വികസനനയം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച അദ്ദേഹം കഴിഞ്ഞ 7 വർഷമായി അനാരോഗ്യം കാരണം പൊതുപരിപാടികളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു.

Read also: സോളാർ കേസ്; ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE