ലോക്ക്ഡൗണിന്റെ മറവിൽ പാറമടകൾക്ക് അനുമതി നൽകാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ

By Staff Reporter, Malabar News
quarry-kerala-malabarnews
Representational Image
Ajwa Travels

കൽപ്പറ്റ: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ വയനാട്ടിലെ പരിസ്‌ഥിതി ദുർബല മേഖലകളില്‍ പാറമടകൾക്ക് ഖനനാനുമതി നല്‍കാന്‍ ഒരുങ്ങി തദ്ദേശ സ്‌ഥാപനങ്ങൾ. മുപ്പൈനാട്, വേങ്ങപ്പള്ളി, വെള്ളമുണ്ട പഞ്ചായത്തുകളിലാണ് നീക്കം സജീവം. അനുമതി നല്‍കിയാല്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുമെന്ന് നാട്ടുകാരും, പരിസ്‌ഥിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകി.

കോവിഡ് കാലത്ത് നാട്ടുകാരുടെ പ്രതിക്ഷേധം ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരം നീക്കങ്ങൾ നടക്കുന്നത്. ഏറ്റവുമധികം അപേക്ഷകളെത്തിയത് മുപ്പൈനാട് പഞ്ചായത്തിലാണ്. പഞ്ചായത്തിലെ വാളത്തൂര്‍, കടച്ചികുന്ന് എന്നിവിടങ്ങളില്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. വാളത്തൂരില്‍ അനുമതി നല്‍കിയാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലഘിച്ചും സമരം നടത്തുമെന്ന് നാട്ടുകാർ പറയുന്നു.

വേങ്ങപ്പള്ളി, വെള്ളമുണ്ട എന്നിവിടങ്ങളിലും പാറമടകള്‍ തുടങ്ങാന്‍ നീക്കം ആരംഭിച്ചു. ഇതോടെ ഇത്തരം നടപടികൾക്ക് എതിരെ കളക്‌ട്രേറ്റിന് മുന്നില്‍ സാമൂഹ്യ അകലം പാലിച്ച് സമരം തുടങ്ങുന്നതിനെ കുറിച്ച് വയനാട്ടിലെ പരിസ്‌ഥിതി പ്രവർത്തകർ ആലോചന തുടങ്ങിയിട്ടുണ്ട്.

Read Also: 15000 ചതുരശ്ര അടിയിൽ രണ്ട് ടെന്റുകൾ, 1000 കിടക്കകൾ; കൂടുതൽ സജ്‌ജീകരണങ്ങളുമായി എറണാകുളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE