എംഎസ്‌എഫ്‌ മാർച്ചിൽ സംഘർഷം; പ്രവർത്തകർ ഓടിക്കയറിയത് സിപിഎം സമരവേദിയിലേക്ക്

By News Desk, Malabar News
MSF clash in March; Activists rushed to the CPM protest venue
Ajwa Travels

മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ്‌ പ്രവർത്തകർ മലപ്പുറം കളക്‌റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തിൽ 7 എംഎസ്‌എഫ്‌ പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു.

ചിതറിയോടിയ എംഎസ്എഫ് പ്രവർത്തകർ സമീപത്തെ സിപിഎമ്മിന്റെ കർഷക സമര ഐക്യദാർഢ്യ വേദിയിലേക്ക് കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിന് വഴിവെച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനു പ്രസംഗിക്കുമ്പോഴാണ് സംഭവം നടന്നത്. തുടർന്ന് പോലീസ് വീണ്ടും ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ മാതൃഭൂമി ദിനപത്രം ചീഫ് ഫോട്ടോഗ്രാഫർ കെബി സതീഷ് കുമാറിന് തലക്ക് പരിക്കേറ്റു.

വിപി സാനുവിന് നേരെ കല്ലേറുണ്ടായെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് സിപിഎമ്മിന്റെ ആരോപണം തള്ളി.

Also Read: കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE