മുല്ലപ്പെരിയാറിലെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; ദേശീയ ജല കമ്മീഷന്‍

By News Desk, Malabar News
MalabarNews_mullaiperiyr
REPRESENTATION IMAGE
Ajwa Travels

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ദേശീയ ജല കമ്മീഷന്‍ സുപ്രീംകോടതിയില്‍. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിലവില്‍ ജലനിരപ്പ് 130 അടിയാണെന്നും ദേശീയ ജല കമ്മീഷന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി ശരാശരി 123.21 അടിയാണ് ജലനിരപ്പെന്നും ഈ വിഷയത്തില്‍ ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലന്നുമാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. കാലവര്‍ഷ സമയത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്ന പൊതുപ്രവര്‍ത്തകനായ റസല്‍ ജോയിയുടെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി കോടതി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE