13 ദിവസം, 121 കേസുകൾ; പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്

നേരത്തെ ഒരുമാസം ശരാശരി 100 പോക്‌സോ കേസുകൾ വരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും കേസുകളുടെ എണ്ണം ഇത്രയധികം വർധിക്കുന്നത് ആദ്യമായാണ്.

By Trainee Reporter, Malabar News
pocso cases
Rep.Image
Ajwa Travels

മുംബൈ: മുംബൈയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. ബദ്‌ലാപുർ സംഭവത്തിന് ശേഷം മുംബൈയിൽ ഇതുവരെ 121 പോക്‌സോ കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. ഓഗസ്‌റ്റ് 20നായിരുന്നു ബദ്‌ലാപുരിൽ നഴ്‌സറി കുട്ടികളെ ശുചീകരണ തൊഴിലാളി പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

ഓഗസ്‌റ്റ് 20ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ ട്രെയിൻ ഉൾപ്പടെ തടഞ്ഞു പ്രതിഷേധിച്ചത് വലിയ ചർച്ചയായി. സീനിയർ ഇൻസ്‌പെക്‌ടർ ഉൾപ്പടെ പോലീസുകാരെ പിന്നീട് സസ്‌പെൻഡ് ചെയ്‌തു. സ്‌കൂൾ ജീവനക്കാരെയും അറസ്‌റ്റ് ചെയ്‌തു. പിന്നാലെ പോക്‌സോ കേസുകളിൽ നടപടികൾ കർശനമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

എന്നിട്ടും കുട്ടികൾക്ക് നേരെയുള്ള ആക്രമണം വർധിക്കുകയാണ്. നേരത്തെ ഒരുമാസം ശരാശരി 100 പോക്‌സോ കേസുകൾ വരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും കേസുകളുടെ എണ്ണം ഇത്രയധികം വർധിക്കുന്നത് ആദ്യമായാണ്. ജനുവരിയിൽ 93 കേസുകളും ഫെബ്രുവരിയിൽ 81 കേസുകളും മാർച്ചിൽ 123 കേസുകളും റിപ്പോർട് ചെയ്‌തിരുന്നു. ഏപ്രിലിൽ 100, മേയിൽ 83 കേസുകളും രജിസ്‌റ്റർ ചെയ്‌തു.

ജൂൺ, ജൂലൈ മാസങ്ങളിലെ സ്‌ഥിതിവിവരണ കണക്കുകൾ ലഭ്യമല്ല. ഓഗസ്‌റ്റ് 20ന് ശേഷം 13 ദിവസത്തിനുള്ളിൽ 121 കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ബദ്‌ലാപുർ സംഭവത്തെ തുടർന്ന് ഇത്തരം കുറ്റകൃത്യങ്ങൾ പോലീസിൽ റിപ്പോർട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിച്ചത് കേസുകളുടെ കുതിച്ചു ചാട്ടത്തിന് കാരണമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

ബദ്‌ലാപുർ കേസ് തീർച്ചയായും കാര്യമായ സ്വാധീനം ചെലുത്തിയതായി സംസ്‌ഥാന പോലീസ് ആസ്‌ഥാനത്തെ ഒരു മുതിർന്ന ഐപിഎസ് ഉദോഗസ്‌ഥാൻ അഭിപ്രായപ്പെട്ടു. മുംബൈ, താനെ, നവി മുംബൈ, മീരാഭയന്ദർ വസായ് വിരാർ എന്നീ പോലീസ് കമ്മീഷണറേറ്ററുകളിൽ നിന്നാണ് ഇപ്പോൾ കുട്ടികളുടെ ലൈംഗിക പീഡനക്കേസുകൾ കൂടുതലായി റിപ്പോർട് ചെയ്‌തിട്ടുള്ളത്‌.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE