തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വനിതകളെ മൽസരിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്‌ലിംലീഗ്. ചില വനിതാ നേതാക്കളെ ഉയര്‍ത്തിക്കാട്ടി സമൂഹ മാദ്ധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്ന് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
മുസ്‌ലിംലീഗ് സ്‌ഥാനാര്‍ഥി പട്ടികയില്‍ വനിതകളുണ്ടാകുമോയെന്ന കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നാണ് കെപിഎ മജീദിന്റെ പ്രതികരണം. ഇത്തവണ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ലീഗ് നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും വനിതാ ലീഗ് സംസ്‌ഥാന പ്രസിഡണ്ട് അറിയിച്ചു.
മുസ്‌ലിംലീഗ് അടക്കമുള്ള പാർട്ടികൾക്ക് കൂടുതൽ സീറ്റ് ചോദിക്കാൻ അർഹതയുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കെപിഎ മജീദ് കൂട്ടിച്ചേർത്തു. താൻ മൽസരിക്കുകയാണെങ്കിൽ പാർട്ടി സെക്രട്ടറി സ്‌ഥാനം ഒഴിയും. രണ്ട് സ്‌ഥാനവും ഒരുമിച്ച് കൊണ്ട് പോകാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.
കേസ് നേരിടുന്ന മൂന്ന് എംഎൽഎമാർ മൽസരിക്കണോ എന്നത് പാർട്ടി ചർച്ച ചെയ്‌ത ശേഷമേ തീരുമാനിക്കുകയുള്ളു. ക്രിസ്‌ത്യൻ വിഭാഗത്തിന്റെ ആശങ്കയകറ്റാൻ ലീഗ് ശ്രമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: 14കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് ആറുവര്‍ഷം കഠിനതടവ്