പാനൂരിലെ ആക്രമ സംഭവം; ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
Woman Burnt to Death
Representational image
Ajwa Travels

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പാനൂരിൽ ഉണ്ടായ ആക്രമ സംഭവങ്ങളിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത 10 ലീഗ് പ്രവർത്തകരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന് ചൊക്ളി പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി പാനൂർ മേഖലയിലെ സിപിഐഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം നടന്നിരുന്നു. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്‌കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. സിപിഐഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി, കൊച്ചിയങ്ങാടി ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, കടവത്തൂരിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്നിവ ആക്രമിക്കപ്പെട്ടു. പ്രദേശത്തെ ബസ് ഷെൽട്ടറും ആക്രമിച്ചു. നിരവധി വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി.

Read also:  സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഇന്ന് ആരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE