മുത്തയ്യയുടെ വേഷം വിവാദത്തിൽ; വിജയ് സേതുപതിക്കെതിരേ ഷെയിം ഹാഷ്‌ടാഗ്‌

By News Desk, Malabar News
muthiahs-role-in-controversy-shame-hashtag-against-vijay-sethupathi
Representational Image
Ajwa Travels

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന ചിത്രത്തിലെ പ്രധാന നടൻ വിജയ് സേതുപതിക്കെതിരേ ഹാഷ്‌ടാഗ്‌ ആക്രമണം. ഷെയിം ഓൺ യൂ വിജയ് സേതുപതി എന്ന ഹാഷ്‌ടാഗാണ് ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുന്നത്. സേതുപതിയെ ബഹിഷ്‌കരിക്കുക എന്ന ഹാഷ്‌ടാഗും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുത്തയ്യ മുരളീധരനായി സേതുപതി എത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സിനിമയുടെ വിവരം നേരത്തെ ഇൻസ്‌റ്റഗ്രാമിലൂടെ വിജയ് സേതുപതി പങ്കുവെച്ചിരുന്നു.

കനത്ത വിമർശനങ്ങളാണ് പ്രേക്ഷകർ പോസ്‌റ്റിന്‌ താഴെ രേഖപ്പെടുത്തിയത്. മോഷൻ പോസ്‌റ്റർ കൂടി ഇറങ്ങിയതോടെ വിവാദം ശക്‌തമാവുകയായിരുന്നു.

മുത്തയ്യ മുരളീധരൻ ശ്രീലങ്കയ്യിൽ തമിഴരെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഘത്തിലെ അംഗമാണെന്നും തീർത്തും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് ഈ ചിത്രം പുറത്തിറക്കുന്നതെന്നും അഭിപ്രായങ്ങൾ ഉയർന്നു. സേതുപതി തമിഴ് സിനിമക്ക് അപമാനമാണെന്ന് പറഞ്ഞും ഒരുകൂട്ടർ രംഗത്തെത്തിയിരുന്നു. ശ്രീലങ്കൻ സർക്കാർ രാജ്യത്തെ തമിഴരെ അടിച്ചമർത്തുന്നവരാണെന്നും ആ രാജ്യത്തെ പ്രതിനിധീകരിച്ച് മൽസരിച്ച ഒരു ക്രിക്കറ്റ് താരത്തെ സേതുപതി അവതരിപ്പിക്കുന്നത് അന്യായമാണെന്നും ട്വീറ്റുകളിലൂടെ ആളുകൾ വാദിക്കുന്നു.

സിനിമ ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ വിജയ് സേതുപതി തയാറാകണമെന്ന് ആവശ്യപ്പെട്ട് സംവിധായൻ സിനു രാമസ്വാമിയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

Also Read: വിജയ് സേതുപതിയുടെ ‘800’ന്റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റർ പുറത്തുവിട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE