വിജയ് സേതുപതിയുടെ ‘800’ന്റെ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റർ പുറത്തുവിട്ടു

By Staff Reporter, Malabar News
MALABARNEWS-800
Muthaiya Muraleedharan (Left), Vijay Sethupathi
Ajwa Travels

ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന ‘800‘ന്റെ ഫസ്‌റ്റ് ലുക്കും മോഷന്‍ പോസ്‌റ്ററും പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിജയ് സേതുപതിയുടെ മുരളീധരനായുള്ള രൂപമാറ്റം ഏവരെയും അല്‍ഭുതപെടുത്തും.

മോഷന്‍ പോസ്‌റ്ററും സമൂഹ മാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മുരളീധരന്റെ ബാല്യകാലവും പിന്നീടുള്ള സംഭവ വികാസങ്ങളുമൊക്കെ അടയാളപ്പെടുത്തുണ്ട് മോഷന്‍ പോസ്‌റ്റര്‍.

എംഎസ് ശ്രീപതിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മൂവി ട്രെയിന്‍ മോഷന്‍ പിക്‌ചേഴ്‌സ്, ഡാര്‍ മോഷന്‍ പിക്‌ചേഴ്‌സ് എന്നിവ ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് വേണ്ടി മുരളീധരന്‍ തന്നെയാണ് വിജയ് സേതുപതിക്ക് ക്രിക്കറ്റ് പരിശീലനം നല്‍കുന്നത്. ടെസ്‌റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടിയതിന്റെ ഓര്‍മ്മക്കായാണ് ചിത്രത്തിന് ഈ പേര് നല്‍കിയത്.

Read Also: സാഹചര്യം അനുകൂലമല്ല; സംസ്‌ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE