സന്യാസി നരേന്ദ്ര ഗിരിയുടേത് ആത്‌മഹത്യ; പ്രാഥമിക പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്

By News Desk, Malabar News
narendra-giri
Ajwa Travels

ലഖ്‌നൗ: അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്‌മഹത്യയെന്ന് പ്രാഥമിക പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ സ്‌ഥിരീകരണം. ഫാനില്‍ തൂങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.

പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കല്‍ കോളേജിലാണ് മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതശരീരം പോസ്‌റ്റുമോര്‍ട്ടം നടത്തിയത്. രഹസ്യ സ്വഭാവം സൂക്ഷിക്കാനായി 20 ഡോക്‌ടര്‍മാരുടെ പാനലില്‍ നിന്ന് 5 പേരെ അവസാന നിമിഷമാണ് പോസ്‌റ്റുമോര്‍ട്ടത്തിനായി തിരഞ്ഞെടുത്തത്. പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടെത്തിയ ആശ്രമത്തിലെ മുറി വിദഗ്‌ധ പരിശോധന പൂര്‍ത്തിയാകും വരെ വിട്ടു നല്‍കില്ലെന്ന് യുപി പോലീസ് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ആശ്രമത്തിന്റെ ഭൂമി ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

നരേന്ദ്ര ഗിരിയുടെ ആത്‌മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ശിഷ്യന്‍ ആനന്ത് ഗിരി ഉള്‍പ്പെടെ മൂന്നു പേരെയും 12 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്‌തു. മൂവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ആനന്ദ് ഗിരിയുടെ ആഢംബര ജീവിതം സംബന്ധിച്ച റിപ്പോര്‍ട്ടുകളും പോലീസ് പരിശോധിക്കും.

മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം സംസ്‌കാര ചടങ്ങിനായി ബാഘമ്പരി ഗഡി മഠത്തില്‍ എത്തിച്ചു. വിലാപയാത്രക്കും ആചാരപരമായ ചടങ്ങുകള്‍ക്കും ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും. അതിനിടെ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സിറ്റിംഗ് ജഡ്‌ജി അന്വേഷിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Kerala News: കേരളത്തിൽ 27ന് ഹർത്താൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE