ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടന അഖില ഭാരതീയ അഖാഡെ പരിഷത്തിന്റെ അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അനുയായി ആനന്ദ് ഗിരി അറസ്‍റ്റില്‍. ആത്‌മഹത്യാ കുറിപ്പിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. നരേന്ദ്ര ഗിരിയുടെ ശിഷ്യന്‍മാരായ സന്ദീപ് തിവാരിയെയും മകന്‍ ആദ്യതിവാരിയെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രിയോടെ തന്നെ പോലീസ് ആനന്ദ് ഗിരിയെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാള്‍ സ്വാമി മഹന്ത് നരേന്ദ്രഗിരിയെ ഉപദ്രവിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വഞ്ചനയും സാമ്പത്തിക കെടുകാര്യസ്‌ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ നേരത്തെ ആശ്രമത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഠത്തിലാണ് മഹാരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 78 പേജുള്ള ആത്‌മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് മഠത്തിലുണ്ടായിരുന്ന അന്തേവാസികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അതേസമയം, ഗുരുജിക്ക് ആത്‌മഹത്യ ചെയ്യാനാവില്ലെന്നും ഇത് തനിക്കെതിരായ ഗൂഢാലോചന ആണെന്നുമാണ് ആനന്ദ് ഗിരിയുടെ വാദം.
Read also: രാജസ്‌ഥാനിൽ നേതൃമാറ്റം വേണം; രാഹുലിനെ കണ്ട് സച്ചിൻ പൈലറ്റ്