ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താൽപര്യങ്ങൾ, ആധിപത്യ പ്രവണത; ചൈനക്കെതിരെ പ്രതിരോധമന്ത്രി

By Staff Reporter, Malabar News
India will not spare anyone if persecuted; Rajnath Singh issues stern warning to China
Ajwa Travels

ന്യൂഡെൽഹി: ചൈനക്കെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താൽപര്യങ്ങളും ആധിപത്യ പ്രവണതകളുമെന്ന് രാജ്‌നാഥ് സിംഗ് ആരോപിച്ചു. ‘യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ’യെ അവർ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയുടെ പുതിയ സമുദ്ര നിയമങ്ങളുടെ പശ്‌ചാത്തലത്തിലാണ് പ്രതിരോധ മന്ത്രിയുടെ പരാമർശം.

ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ആർക്കും തക്ക മറുപടി നൽകുമെന്നും ഏതു വെല്ലുവിളിയും നേരിടാൻ രാജ്യം സജ്‌ജമാണെന്നും ചൈനക്ക് പരോക്ഷ മുന്നറിയിപ്പെന്ന നിലയിൽ രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ലഡാക്കിൽ പറഞ്ഞിരുന്നു. മറ്റേതെങ്കിലും രാജ്യത്തിന്റെ ഭൂമി കൈവശപ്പെടുത്തുക എന്നത് ഇന്ത്യയുടെ രീതിയല്ല. ഇന്ത്യയുടെ ഒരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാൻ രാജ്യത്തിന്റെ ധീര സൈനികർക്ക് കഴിയുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

Read Also: അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ; കാലാവസ്‌ഥാ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE