നർവാൾ ഇരട്ട സ്‌ഫോടനം; പെർഫ്യൂം ബോംബുമായി ഭീകരൻ പിടിയിൽ

നർവാൾ മേഖലയിൽ കഴിഞ്ഞ മാസം 21ന് ഉണ്ടായ സ്‌ഫോടനങ്ങളിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് ഒരു ഭീകരനെ പിടികൂടുന്നത്.

By Trainee Reporter, Malabar News
1-terrorist arrested
Rep. Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഉണ്ടായ ഇരട്ട സ്‌ഫോടന കേസിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സർക്കാർ സ്‌കൂൾ അധ്യാപകനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ഇയാളിൽ നിന്നും പെർഫ്യൂം ബോംബ് കണ്ടെടുത്തതായി ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. ആരിഫ് ജമ്മുവിലെ റിയസി ജില്ലയിൽ നിന്നുള്ള ആളാണെന്നും ഡിജിപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് പെർഫ്യൂം ബോട്ടിലിൽ നിറച്ച സ്‌ഫോടക വസ്‌തു കണ്ടെത്തുന്നത്. പെർഫ്യൂം പുറത്തേക്ക് വരാനുള്ള ഭാഗത്ത് വിരലമർത്തിയാൽ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇത് സജ്‌ജീകരിച്ചിട്ടുള്ളത്. ഡ്രോൺ വഴിയാണ് ആരിഫിന് പെർഫ്യൂം ബോംബ് ലഭിച്ചതെന്നാണ് കരുതുന്നത്. നിലവിൽ പാകിസ്‌ഥാനിലുള്ള റിയസി സ്വദേശി ക്വാസിം, ഖമർദിൻ എന്നിവരുടെ നിർദ്ദേശാനുസരണം ആണ് ആരിഫ് പ്രവർത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു. ഖമർദിൻ ആരിഫിന്റെ ബന്ധുവാണ്.

നർവാൾ മേഖലയിൽ കഴിഞ്ഞ മാസം 21ന് ഉണ്ടായ സ്‌ഫോടനങ്ങളിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനം നടന്ന് 11 ദിവസങ്ങൾക്ക് ശേഷമാണ് ഒരു ഭീകരനെ പിടികൂടുന്നത്. ഇതിന് പുറമെ, കഴിഞ്ഞ വർഷം ജമ്മുവിലെ ശാസ്‌ത്രിനഗറിലുണ്ടായ സ്‌ഫോടനത്തിലും വൈഷ്‌ണോദവി തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ ഉണ്ടായ സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായി ഡിജിപി അറിയിച്ചു.

Most Read: പോപുലര്‍ ഫ്രണ്ട് ജപ്‌തിയിൽ പിഴവ്; 18 പേരുടെ നടപടി പിൻവലിക്കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE