ചൊവ്വയുടെ ചിത്രങ്ങളുമായി നാസ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Desk Reporter, Malabar News
NASA mars pictures_2020 Aug 13
Ajwa Travels

ഈയിടെയാണ് നാസ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചൊവ്വയുടെ വ്യത്യസ്തമായ ചില ചിത്രങ്ങൾ പങ്കുവെച്ചത്, നിമിഷങ്ങൾക്കകം അത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. കേൾക്കുമ്പോൾ പുതുമ തോന്നില്ലെങ്കിലും ആ ചിത്രങ്ങൾ ഒരു നോക്ക്‌ കണ്ടാൽ ആരായാലും ഒന്നുകൂടി നോക്കിപോകുമെന്ന് ഉറപ്പാണ് അത്രയും വ്യക്തവും മനോഹരവുമായിരുന്നു ആ ചിത്രങ്ങൾ.

ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ സൂര്യനിൽ നിന്നും നാലാമത് സ്ഥിതി ചെയുന്നതും, സൗരയുഥത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെയും ഗ്രഹമാണ്.
ഭൗമസമാനമായ സാഹചര്യങ്ങളുള്ള അവിടേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ബഹിരാകാശഏജൻസികൾ ഉപഗ്രഹങ്ങൾ അയച്ചിരുന്നു. സിലിക്കണും ഓക്സിജനും ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നവുമാണ് ഈ കൊച്ചു ഗ്രഹം.

15 വർഷങ്ങൾക്ക് മുൻപ് നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായി അയച്ച ഉപഗ്രഹത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്ന് നാസ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE