ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധന നിരക്ക് പത്തിലൊന്ന് എന്ന നിരക്കിലായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിലെ പരിശോധന തോത് പത്തുലക്ഷം പേരില്‍ 1,00,159.7 എന്നതാണ്. 24 മണിക്കൂറില്‍ 11.57 ലക്ഷം പരിശോധന നടത്തി. രാജ്യത്തെ ആകെ പരിശോധന 13.82 കോടിയായി.
കേരളത്തിലെ പരിശോധന നിരക്ക് പത്തുലക്ഷത്തിന് 1.26 ലക്ഷമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. മധ്യപ്രദേശ്, രാജസ്‌ഥാന്‍, ബംഗാള്‍, യുപി, മഹാരാഷ്‍ട്ര, ഛത്തീസ്ഗഢ്, അരുണാചല്‍, ഹിമാചല്‍ എന്നീ സംസ്‌ഥാനങ്ങള്‍ പരിശോധന നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ്. മധ്യപ്രദേശില്‍ ദശലക്ഷം പേരില്‍ 42,895 എന്നതാണ് പരിശോധനത്തോത്.
Related News: കുട്ടികൾക്കും വൃദ്ധർക്കും ഉടൻ വാക്‌സിനില്ല; സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്