മുംബൈ: കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ഉടൻ നൽകാനാകില്ലെന്ന് പൂനെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍ ക്ളിനിക്കല്‍ ട്രയല്‍ നടത്തില്ലെന്നും സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വ്യക്‌തമാക്കി.
അതേസമയം, കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാരിനോട് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അനുമതി തേടിയിട്ടുണ്ട്. രണ്ടാഴ്‌ചക്കകം രാജ്യത്ത് വാക്‌സിൻ വിതരണം ചെയ്യാൻ നടപടി പൂർത്തിയാക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനകയും ചേർന്ന് നിർമ്മിക്കുന്ന വാക്‌സിനായാണ് അനുമതി തേടുന്നത്. വാക്‌സിൻ ഉൽപാദനത്തെ സംബന്ധിച്ച വിവരങ്ങൾ ഡ്രഗ് കൺട്രോളർക്ക് സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും അദർ പൂനവാല പറഞ്ഞു. 2021 ജൂലൈയോടുകൂടി 300- 400 ദശലക്ഷം ഡോസ് വാക്‌സിൻ വേണ്ടി വരുമെന്ന് സർക്കാർ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ജനുവരി- ഫെബ്രുവരി മാസത്തോടെ 10-15 ദശലക്ഷം ഡോസ് വാക്‌സിൻ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏപ്രില്‍- മെയ് മാസത്തില്‍ 100 ദശലക്ഷത്തിന് മേല്‍ ഡോസുകള്‍ ഉൽപാദിപ്പിക്കാനാകും എന്നാണ് കണക്കൂകൂട്ടല്‍.
Also Read: രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു; തെലങ്കാന മുഖ്യമന്ത്രി