നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും

By Trainee Reporter, Malabar News
Rahul Gandhi in Wayanad today; Will participate in various programs
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇതോടെ അഞ്ചാം ദിവസത്തേക്കാണ് ചോദ്യം ചെയ്യൽ കടക്കുന്നത്. കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നലെയും ചോദ്യം ചെയ്‌തിരുന്നു.

രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നിരുന്നു. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ അമ്മ സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ഇന്നലത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യർഥിക്കുകയും, ഇത് പരിഗണിച്ച് ചോദ്യംചെയ്യൽ ഇന്നലത്തേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

എന്നാൽ, രാഹുൽഗാന്ധിയുടെ മറുപടിയിൽ ഇനിയും വ്യക്‌തത വരുത്താനുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്. ഇതോടെയാണ് ചോദ്യം ചെയ്യൽ ഇന്നും തുടരുന്നത്. അതേസമയം ഇഡിയുടെ നടപടിയിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി കോൺഗ്രസും രംഗത്തുണ്ട്. ഇതേ കേസിൽ 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

Most Read: വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; പോലീസ് കേസ് എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE