ദേശീയപാതാ വികസനം; വടകര താലൂക്കിൽ ഇതുവരെ 200 കോടി രൂപ നഷ്‌ടപരിഹാരം നൽകി

By Staff Reporter, Malabar News
vadakara-town
Ajwa Travels

കോഴിക്കോട്: അഴിയൂർ-വെങ്ങളം ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കവെ സ്‌ഥലമേറ്റെടുപ്പ് നടപടികൾ ഊർജിതമായി. താലൂക്ക് പരിധിയിൽ ഇതുവരെ 200 കോടി രൂപയാണ് കൈമാറിയത്. വടകര താലൂക്കിൽ ഏതാണ്ട് 64.85 ശതമാനം പേർ നഷ്‌ടപരിഹാരത്തിനായി രേഖകൾ ഹാജരാക്കി.

രേഖകൾ വാങ്ങാനും ഇത് പരിശോധിച്ച് നഷ്‌ടപരിഹാരത്തിനായി അയക്കാനും താലൂക്കിലെ ഭൂമി ഏറ്റെടുക്കൽ ഓഫിസ് (എൽഎ) കോവിഡ് കാലത്തും സജീവമാണ്. മറ്റ് സർക്കാർ ഓഫീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ഇവിടെ ബാധകമല്ല. നടപടികൾ ഊർജിതമാക്കാൻ ഡെപ്യൂട്ടേഷനിൽ വരെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തഹസിൽദാർ ഉൾപ്പെടെ 25ഓളംപേർ നിലവിലുണ്ട്.

ഒഴിവുദിവസങ്ങളിൽ രേഖാപരിശോധന നടക്കുന്നുണ്ട്. മൂരാട് മുതൽ അഴിയൂർവരെയാണ് വടകര താലൂക്കിന്റെ പരിധിയിൽവരുന്നത്. ഇതിൽ മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള 2.1 കിലോമീറ്റർ ദൂരത്തെ ഭൂമി നേരത്തെ ഏറ്റെടുത്തതാണ്. ഇവിടെ പ്രവൃത്തി സജീവമാവുകയും ചെയ്‌തു.

നടക്കുതാഴ, വടകര, ചോറോട്, ഒഞ്ചിയം, അഴിയൂർ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. മൊത്തം 1895 ഭൂവുടമകളിൽ നിന്നായി 9.1267 ഹെക്‌ടർ ഭൂമി ഏറ്റെടുക്കണം. ഇതിൽ 1229 പേർ ഇതിനകം ഭൂമിയുടെ രേഖകൾ കൈമാറി. ഇത് പരിശോധിച്ച ശേഷമാണ് നഷ്‌ടപരിഹാരം നൽകുക. ഈ വർഷം ജനുവരിയിൽ 500 കോടി രൂപയാണ് നഷ്‌ടപരിഹാരം നൽകാനായി താലൂക്കിൽ അനുവദിച്ചത്. ഇതിൽ 200 കോടി രൂപയോളം ഇതിനകം വിതരണം ചെയ്‌തു കഴിഞ്ഞതായി തഹസിൽദാർ മനോജ് കുമാർ പറഞ്ഞു.

Read Also: കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE