കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

By Staff Reporter, Malabar News
ullas babu
ഉല്ലാസ് ബാബു

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥി കൂടി ആയിരുന്നു ഉല്ലാസ് ബാബു.

ധര്‍മരാജന്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്ത് കോടി രൂപ തൃശൂരില്‍ എത്തിക്കുകയും അതില്‍ ആറ് കോടിയിലധികം തുക ബിജെപിയുടെ ജില്ല നേതാക്കള്‍ക്ക് കൈമാറിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.

അതേസമയം, കവര്‍ച്ച ചെയ്യപ്പെട്ട പണം വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ധര്‍മ്മരാജന്‍ ഇന്ന് വീണ്ടും കോടതിയെ സമീപിക്കും. നേരത്തെ സമര്‍പ്പിച്ച ഹരജി ഇന്നലെ ഇരിങ്ങാലക്കുട കോടതി മടക്കിയിരുന്നു. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചു വേണമെന്നുമാണ് ആർഎസ്എസ് പ്രവർത്തകനായ ധർമരാജൻ കോടതിയെ അറിയിച്ചത്.

എന്നാൽ മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹരജി നിലനിൽക്കില്ലെന്ന് വ്യക്‌തമാക്കുകയായിരുന്നു. കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ച കോടതി ധർമരാജനും സുനിൽ നയിക്കും ഷംജീറും വെവ്വേറെ ഹരജികൾ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

Read Also: ന്യൂനമർദ്ദം; കേരളത്തിൽ നാളെമുതൽ മഴ കനത്തേക്കും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE