ദേശീയ പോഷകാഹാര വാരം: ചില ചിന്തകള്‍

By Trainee Reporter, Malabar News
Healthy Food Made Easy _Malabar News
Representational image
Ajwa Travels

സെപ്തംബര്‍ 1 മുതല്‍ 7 വരെ രാജ്യത്ത് ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവും അമിതപോഷണവും ഈ വാരത്തില്‍ ചര്‍ച്ചയാക്കണമെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സന്തുലിതമല്ലാത്ത ആഹാരരീതി ഇന്ത്യക്കാരെ ചെറുതായൊന്നുമല്ല വലക്കുന്നത്. മനുഷ്യശരീരത്തിന് ആവശ്യമായ പോഷകാഹാരക്രമത്തിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് 1982ല്‍ വനിതാ ശിശു വികസനമന്ത്രാലയം പോഷകാഹാര വാരമെന്ന ആശയം മുന്നോട്ട് വെച്ചത്.

സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നുവെങ്കിലും ഇപ്പോഴും ഇതുസംബന്ധിച്ച പ്രശ്‌നങ്ങള്‍ പ്രകടമാണ്. 2017ലെ യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം, 190.7 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് പോഷകാഹാരകുറവുണ്ട്. കൂടാതെ അഞ്ച് വയസില്‍ താഴെയുള്ള 38.4 ശതമാനം കുട്ടികള്‍ക്ക് വളര്‍ച്ചാമുരടിപ്പുമുണ്ട്. അതേ സമയം, സമ്പന്നകുടുംബത്തിലെ കുട്ടികളില്‍ ഭൂരിഭാഗവും അമിതഭാരം കൊണ്ട് കഷ്ടപ്പെടുന്നവരുമാണ്. ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ നാലിലൊന്ന് മുതിര്‍ന്നവരും അഞ്ചിലൊന്ന് വിദ്യാര്‍ത്ഥികളും അമിതഭാരമുള്ളവരാണ്. കൂടാതെ, നമ്മളെ അലട്ടുന്ന മൂന്നിലൊന്ന് രോഗങ്ങളും, നമ്മള്‍ കഴിക്കുന്ന ഭക്ഷണരീതിയിലൂടെ നിയന്ത്രിക്കാമെന്നതാണ് സത്യം.

കൊറോണ കാലത്തിന് ശേഷം 100 മില്യണോളം വരുന്ന ഇന്ത്യക്കാര്‍ക്ക് ആഹാരത്തിന്റെ കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. പുരുഷാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത്, സ്ത്രീകളും പെണ്‍കുട്ടികളുമായിരിക്കും ഈ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുകയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആര്‍ത്തവാരംഭ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം കൗമാരകാലം മുതല്‍ പെണ്‍കുട്ടികള്‍ക്ക് കൃത്യമായ തോതില്‍ പോഷകാഹാരം ലഭ്യമാക്കേണ്ടതുണ്ട്. ശരിയായ അളവില്‍ പോഷകാഹാരം ലഭ്യമായില്ലെങ്കില്‍ വളര്‍ച്ചാമുരടിപ്പ്, വിളര്‍ച്ച തുടങ്ങിയവയുണ്ടാകുവാനും ശരീരഭാരം കുറഞ്ഞ കുഞ്ഞുങ്ങളെ പ്രസവിക്കാനും, കുഞ്ഞുങ്ങളില്‍ പോഷകാഹാരക്കുറവിനും സാധ്യതകളേറെയാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സമീകൃതാഹാരം ലഭ്യമാക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറികൊണ്ടിരിക്കുകയാണ്.

സ്വയം ഭക്ഷണം കഴിക്കുന്നതിനേക്കാള്‍, മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കാനാണ് സ്ത്രീകള്‍ ശ്രമിക്കുകയെന്നതാണ് പൊതുവെയുള്ള ധാരണ. അച്ഛന്‍ കഴിച്ചു കഴിഞ്ഞതിനുശേഷം മാത്രം ആഹാരം കഴിക്കുന്ന അമ്മയും, ഭക്ഷണം കുറവാണെന്ന് തോന്നിയാല്‍ ‘വിശപ്പില്ലാണ്ടാകുന്ന’ ഭാര്യമാരുമെല്ലാം നമുക്ക് സുപരിചിതരാണ്.എന്നാല്‍ ഇതൊക്കെ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. വീട്ടിലെ ഓരോ അംഗത്തിനും പോഷകാഹാരം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതില്‍ വീഴ്ചകള്‍ വരുത്താതിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE