വേടനെതിരായ ലൈംഗികാരോപണം; ‘നേറ്റീവ് ഡോട്ടർ’ നിര്‍ത്തിവെച്ചതായി മുഹ്‌സിൻ പരാരി

By Staff Reporter, Malabar News
vedan
വേടൻ

മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ‘ഫ്രം എ നേറ്റീവ് ഡോട്ടർ‘ നിർത്തിവെച്ചു. വീഡിയോയുടെ ഭാഗമായ റാപ്പർ വേടനെതിരെ ലൈംഗികാരോപണം വന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഹ്സിൻ ഇൻസ്‌റ്റഗ്രാമിലൂടെ വ്യക്‌തമാക്കി.

‘നേറ്റീവ് ബാപ്പ, ‘ഫ്യൂണറൽ ഓഫ് നേറ്റീവ് സൺ’ എന്നീ സംഗീത ആൽബങ്ങളുടെ തുടർച്ചയായാണ് ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ ഒരുക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിനിടെയാണ് സംഗീത ആൽബത്തിൽ ഭാഗമായ വേടനെതിരെ മീടു ആരോപണം ഉയർന്നുവന്നത്. ഇതോടെ പ്രശ്‌നം പരിഹരിക്കുന്നതുവരെ ആൽബവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിർത്തി വെക്കുകയാണെന്ന് മുഹ്‌സിൻ അറിയിച്ചു.

‘അതിക്രമത്തെ അതിജീവിച്ചവരെയും സംഗീത ആൽബത്തിൽ ഭാഗമായവരെയും ഞങ്ങൾ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഗുരുതരമായതിനാൽ സംഭവത്തിൽ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണ്,’ മുഹ്സിൻ പരാരി കുറിച്ചു.

 

View this post on Instagram

 

A post shared by Mu_Ri (@parari_muhsin)

ഗോവിന്ദ് വസന്ത, ഗായിക ചിൻമയി ശ്രീപാദ, തമിഴ് റാപ്പർ അറിവ്, സ്ട്രീറ്റ് അക്കാദമിക്‌സ് അംഗമായ റാപ്പർ ഹാരിസ് എന്നിവരായിരുന്നു ആൽബത്തിന്റെ ഭാഗമായ മറ്റു സംഗീതജ്‌ഞർ.

അഭിലാഷ് കുമാർ സംവിധാനം നിർവഹിച്ച ‘കോഴിപ്പങ്ക്’ എന്ന സച്ചിദാനന്ദൻ കവിത മുഹ്സിന്റെ നിർമാണ സംരംഭത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. യൂട്യൂബിൽ വൻ ഹിറ്റായിരുന്ന ‘കോഴിപ്പങ്കി’ന് സംഗീതമൊരുക്കിയത് ശേഖറും ആലപിച്ചത് ശ്രീനാഥ് ഭാസിയുമാണ്.

Read Also: എറിക്‌സണ്‍ അപകടനില തരണം ചെയ്‌തു; പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE