‘നീലരാത്രി’; എല്ലാ ഭാഷകളിലുമായി ഒരു സിനിമ, ഇന്ത്യയിലാദ്യം

By News Bureau, Malabar News
neelarathri
Ajwa Travels

ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച ‘സവാരി’ക്ക് ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നീലരാത്രി’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമിക്കുന്നുവെന്ന പ്രത്യേകതയും ഈ ത്രില്ലർ ചിത്രത്തിനുണ്ട്.

ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ‘നീലരാത്രി’ പ്രണയത്തിനും സസ്‌പെൻസിനും പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്.

ഡബ്‌ള്യു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു ആണ് ചിത്രം നിർമിക്കുന്നത്. എസ്ബി പ്രജിത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സണ്ണി ജേക്കബ് ആണ്. അരുൺ രാജാണ് ചിത്രത്തിന് ഈണം പകരുന്നത്.

മറ്റ് അണിയറ പ്രവർത്തകർ: എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ. ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- അനീഷ് ഗോപാൽ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്‌ത്രാലങ്കാരം- കുക്കു ജീവൻ, സ്‍റ്റിൽസ്- രഘു ഇക്കൂട്ട്, ഡിസൈൻ- രമേശ് എം ചാനൽ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- പ്രശാന്ത് കണ്ണൂർ.

Most Read: വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE