ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഫസ്‌റ്റ് ലുക്ക് റിലീസ് ചെയ്‌തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ ബഷീർ ആയി എത്തുന്നു. റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെപി, പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
1964ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ വിൻസന്റിന്റെ സംവിധാനം ചെയ്‌ത ക്ളാസിക് സിനിമയായ ‘ഭാർഗവീനിലയ’ത്തിന്റെ പുനരാവിഷ്‌കാരമാണ് ‘നീലവെളിച്ചം’. മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
View this post on Instagram
ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ച’ത്തിന്റെ പ്രധാന ലൊക്കേഷൻ തലശേരിയിലെ പിണറായിയാണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ബിജിബാൽ, റെക്‌സ് വിജയൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് ഈണം പകരുന്നത്.
നേരത്തേ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവരുടെ പേരുകൾ പുറത്തുവിട്ടായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഡേറ്റ് പ്രശ്‌നങ്ങൾ മൂലം ഇവർ ഒഴിവാകുകയായിരുന്നു.
Most Read: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും