നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ, മാറ്റുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കും ; സുപ്രീംകോടതി

By Team Member, Malabar News
Malabarnews_neetjeeexam
Representational image
Ajwa Travels

ന്യൂഡല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബറിലാണ് ഇപ്പോള്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് നീട്ടി വച്ചത്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജികള്‍ കോടതി തള്ളി. പരീക്ഷ ഇനിയും മാറ്റി വയ്ക്കുന്നത് കുട്ടികളുടെ ഭാവി അപകടത്തിലാക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിലാണ് നീറ്റ്, ജെഇഇ പ്രവേശനപരീക്ഷകള്‍ നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 13 ലേക്കും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയുള്ള തീയതികളിലേക്കുമാണ് നീട്ടിയത്. ഒപ്പം രാജ്യത്തെ വിവിധ ഐഐടി കളിലേക്കുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27 ലേക്കും മാറ്റിയിരുന്നു. ഇപ്പോഴത്തെ സുപ്രീംകോടതി കോടതി വിധി അനുസരിച്ച് പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE