‘ഗമനം’; പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_gamanam
Representational image
Ajwa Travels

തെന്നിന്ത്യന്‍ നായിക ശ്രിയ ശരണ്‍ നായികയായി എത്തുന്ന ചിത്രം ഗമനത്തിന്റെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തിറങ്ങി. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിലെ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ മനുവിന്റെയും ഭാനുവിന്റെയും പോസ്‌റ്ററാണ് പുറത്തു വിട്ടത്. ശ്രിയ ശരണിന്റെ ക്യാരക്‌ടർ പോസ്‌റ്റര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. താരത്തിന്റെ മികച്ച തിരിച്ചു വരവാണ് ഗമനമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഗമനം ഒരുങ്ങുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിത്യ മേനോന്‍ എത്തുന്നു. നിത്യയുടെ ക്യാരക്‌ടർ പോസ്‌റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ തരംഗം സൃഷ്‌ടിച്ചിരുന്നു. ചിത്രത്തില്‍ കര്‍ണാടിക് സംഗീതജ്‌ഞയായ ശൈലപുത്രി ദേവി എന്ന കഥാപാത്രമായാണ് നിത്യ മേനോന്‍ എത്തുന്നത്. കഥാപാത്രമായുള്ള നിത്യയുടെ മേക്ക് ഓവര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നിത്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നുണ്ട്.

നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം തന്നെയാണ് ഗമനത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്‌ഞാന ശേഖര്‍ വി എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജ്‌ഞാന ശേഖര്‍ വി എസ് ഛായാഗ്രഹണവും രാമകൃഷ്‌ണ അറം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Read also : നിളാ അന്താരാഷ്‍ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്‌റ്റിവൽ 30 മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE