പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കടുവ’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജും സംവിധായകന് ഷാജി കൈലാസും ടീസര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ചിത്രം ജൂണ്‍ 30ന് തിയേറ്ററുകളില്‍ എത്തും.
മാസ് ആക്ഷന്‍ രംഗങ്ങളോട് കൂടിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മിനിറ്റും 19 സെക്കന്റും മാത്രമുള്ള ടീസര്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്താൻ ഉതകുന്നതാണെന്ന് വേണം പറയാൻ.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ജിനു എബ്രാഹാമാണ് ‘കടുവ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Most Read: ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം