‘നെയ്‌മർ’; പാൻ ഇന്ത്യൻ ചിത്രവുമായി മാത്യുവും നസ്‍ലിനും

By Film Desk, Malabar News

മാത്യു- നസ്‌ലിൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ പാന്‍- ഇന്ത്യന്‍ സിനിമ ‘നെയ്‌മറി’ന്റെ ഷൂട്ടിങ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. ‘ജില്ല’, ഗപ്പി, സ്‌റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ്’ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് ആയും ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന്റെ കോ ഡയറക്‌ടറായും പ്രവർത്തിച്ച സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്രിസ്‌മസിന് ചിത്രം തിയേറ്ററുകളിലെത്തും.

ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ‘ഓപ്പറേഷൻ ജാവ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ പത്‌മ ഉദയ് നിർമിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രം ഒരു മുഴുനീള എന്റർടെയ്നറായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. മറ്റു പ്രമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ടെന്നാണ് വിവരം. ഷാൻ റഹ്‌മാനാണ് ‘നെയ്‌മറി’ന് സംഗീതം ഒരുക്കുന്നത്. ആൽബി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്‌ദുല്ലയാണ്.

Most Read: യുവതിയെ മോശമായി ചിത്രീകരിച്ചു; യൂട്യൂബർ സൂരജ് പാലാക്കാരന് എതിരെ കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE